ഇന്‍ഫാം കര്‍ഷക ദിനാചരണം പുളിയന്‍മലയില്‍
ഇന്‍ഫാം കര്‍ഷക ദിനാചരണം പുളിയന്‍മലയില്‍

ഇടുക്കി: ഇന്‍ഫാം മുണ്ടിയെരുമ കര്‍ഷക താലൂക്ക് കര്‍ഷക ദിനാചരണം നടത്തി. താലൂക്ക് ഡയറക്ടര്‍ ഫാ. ജെയിംസ് വെണ്‍മാന്തറ ഉദ്ഘാടനം ചെയ്തു. താലൂക്ക് രക്ഷാധികാരി ഫാ. ഫിലിപ്പ് വട്ടയത്തില്‍ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി പുളിയന്‍മലയില്‍ റാലിയും നടത്തി. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ കാതറിന്‍ സിബിയെ അനുമോദിച്ചു. താലൂക്ക് ജോയിന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ കുഴിപ്പില്‍, പുളിയന്‍മല യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍, മഹിളാസമാജ് താലൂക്ക് സെക്രട്ടറി ജാന്‍സി കാരക്കുന്നേല്‍, താലൂക്ക് പ്രസിഡന്റ് സണ്ണി കൊച്ചുകാല, റോയി തുണ്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






