സംസ്ഥാന അമച്വര്‍ തായ്ക്വോണ്ടോയില്‍ സ്വര്‍ണമെഡല്‍ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാര്‍
സംസ്ഥാന അമച്വര്‍ തായ്ക്വോണ്ടോയില്‍ സ്വര്‍ണമെഡല്‍ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാര്‍
ഇടുക്കി: സംസ്ഥാന അമച്വര്‍ തായ്ക്വോണ്ടോയില്‍ മെഡല്‍ തിളക്കവുമായി കട്ടപ്പനയിലെ സഹോദരിമാര്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ അണ്ടര്‍ 41 ഇനത്തില്‍ ഡിവിനാമോള്‍ തോമസ് സ്വര്‍ണമെഡല്‍ നേടി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കും. അണ്ടര്‍ 22 വിഭാഗത്തില്‍ പങ്കെടുത്ത ഡിയോണ തോമസ് വെങ്കലവും നേടി. കട്ടപ്പന ഓക്‌സീലിയം സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. കട്ടപ്പന ചലഞ്ചേഴ്സ് തായ്ക്വോണ്ടോ അക്കാദമി മാസ്റ്റര്‍ രജീഷ് ടി രാജുവാണ് പരിശീലകന്‍. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ തോമസ് മാത്യു - നിജി ദമ്പതികളുടെ മക്കളാണ് ഇരുവരും.
What's Your Reaction?

