കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു

കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു

Feb 23, 2026 - 14:07
 0
കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ സ്‌നേഹത്തണല്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനംചെയ്തു. മുതിര്‍ന്നവരെ വാര്‍ധക്യകാലത്ത് സംരക്ഷിക്കേണ്ടത് മക്കളുടേയും സമൂഹത്തിന്റെയും സര്‍ക്കാരിന്റെയുമൊക്കെ ഉത്തരവാദിത്തമാണ്. ഇവരെ ചേര്‍ത്തുനിര്‍ത്തുകയും വിമാന, ട്രെയിന്‍ യാത്രകള്‍ ഇവര്‍ക്കായി ഒരുക്കുകയുംചെയ്ത സ്‌നേഹത്തണല്‍ സംഘടന നാടിന് മാതൃകയാണെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. കാഞ്ചിയാര്‍ വനിതാ സംസ്‌കാരിക നിലയത്തില്‍ അഡ്വ. പി സി തോമസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാ ജോസഫ്, പഞ്ചായത്തംഗം ഷില്‍ബി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കുന്നേല്‍ മധു ഗ്ലൂക്കോമീറ്റര്‍ നല്‍കി. സ്‌നേഹത്തണല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സന്ധ്യാ ജയന്‍, രാജന്‍ മുല്ലൂപ്പാറ, ചാക്കോച്ചന്‍ തെരുവിയ്ക്കല്‍, രാജു നിവര്‍ത്തില്‍, ജോണി വടക്കന്‍ പറമ്പില്‍, സുലോചന തങ്കപ്പന്‍, സരസമ്മ, ശാരദ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow