നെടുങ്കണ്ടം ടൗണില്‍ ട്രാഫിക് പരിഷ്‌കരണം 10 മുതല്‍
നെടുങ്കണ്ടം ടൗണില്‍ ട്രാഫിക് പരിഷ്‌കരണം 10 മുതല്‍
ഇടുക്കി: നെടുങ്കണ്ടം ടൗണില്‍ ട്രാഫിക് പരിഷ്‌കരണം 10 മുതല്‍ നടപ്പാക്കും. പഞ്ചായത്തില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് ക്രമീകരണം, ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം, പഞ്ചായത്തിന് സമീപത്തുകൂടി ഹൈവേയില്‍നിന്ന് സ്റ്റേഡിയം റോഡിലേക്ക് പോകുന്ന റോഡ്, പടിഞ്ഞാറെക്കവലയില്‍നിന്ന് ജീവമാതാ ആശുപത്രി ഭാഗത്തേക് പോകുന്ന റോഡ് എന്നിവ വണ്‍വേ ആയി നിലനിര്‍ത്തുക, മൃഗാശുപത്രി പരിസരത്തുനിന്ന് ഭാരവാഹനങ്ങളുടെ പാര്‍ക്കിങ് മാറ്റി സ്ഥാപിക്കുക എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ അനാവശ്യമായി പ്രധാന പാതയിലൂടെ കടന്നുപോകുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അഡ്വ. സേനാപതി വേണു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?