വ്യാപാരികളെ കബളിപ്പിച്ച് പാര്‍സലായി ഏലക്ക തട്ടാന്‍ നീക്കം: പിന്നില്‍ രാജാസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘം: സമയോചിത ഇടപെടലില്‍ കട്ടപ്പനയിലെ വ്യാപാരി തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു
വ്യാപാരികളെ കബളിപ്പിച്ച് പാര്‍സലായി ഏലക്ക തട്ടാന്‍ നീക്കം: പിന്നില്‍ രാജാസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘം: സമയോചിത ഇടപെടലില്‍ കട്ടപ്പനയിലെ വ്യാപാരി തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു
ഇടുക്കി:പണം നല്‍കിയതിന്റെ വ്യാജ സ്‌ക്രീന്‍ഷോപ്പ് കാണിച്ച് പാര്‍സലായി ഏലക്ക തട്ടാന്‍ അന്തര്‍സംസ്ഥാന സംഘങ്ങള്‍ രംഗത്ത്. സമയോചിത ഇടപെടലില്‍ കട്ടപ്പനയിലെ ഏലക്ക മൊത്തവ്യാപാരി നിജാഫ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിനുപിന്നില്‍. കഴിഞ്ഞദിവസം ഗ്രേഡ് തിരിച്ച അഞ്ച് കിലോഗ്രാം ഏലക്ക നിജാഫിനോട് സംഘം ആവശ്യപ്പെട്ടിരുന്നു. കിലോഗ്രാമിന് 3750 രൂപ ജിഎസ്ടി നിരക്കില്‍ പണം അടച്ചതായുള്ള സ്‌ക്രീന്‍ഷോട്ടും ഇവര്‍ അയച്ചുനല്‍കി. പണം അക്കൗണ്ടിലെത്തിയതായി വിശ്വസിച്ച് ഏലക്ക പാര്‍സല്‍ അയയ്ക്കുകയുംചെയ്തു. പിന്നീട് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് കട്ടപ്പനയിലെ ഹെഡ് പോസ്റ്റ്ഓഫീസിലെത്തി പരാതി നല്‍കി. തൊടുപുഴയിലെ തപാല്‍ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാര്‍സല്‍ അയയ്ക്കുന്നത് തടയാന്‍ കഴിഞ്ഞു. പാര്‍സല്‍ അയയ്ക്കാന്‍ ചെലവായ തുക മാത്രമേ നഷ്ടമായുള്ളൂ. സമാനരീതിയില്‍ ഹൈറേഞ്ചിലെ നിരവധി വ്യാപാരികള്‍ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്.
What's Your Reaction?