പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഏകദിന ശില്‍പ്പശാല നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഏകദിന ശില്‍പ്പശാല നടത്തി

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജ് സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഹിയലിങ് മൈന്‍ഡ് ക്രിയേറ്റ് ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ രംഗത്തെ പ്രായോഗികജ്ഞാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ക്രിയേറ്റിവ് ആര്‍ട്ട് തെറാപ്പി, മാനസികനില അളക്കുന്നതിനായുള്ള മെന്റല്‍ സ്റ്റാറ്റസ് എക്‌സാമിനേഷന്‍, കേസ് സ്റ്റഡി എന്നിവയെപ്പറ്റി ക്ലാസ് നടന്നു. സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, സൈക്കോളജിസ്റ്റുമായ ഫെയിത്ത് എബ്രാഹം, കേസ്റ്റഡി എന്നീവര്‍ നേതൃത്വം നല്‍കി. ക്രിയേറ്റീവ് ആര്‍ട്ട് തെറാപ്പി എന്ന വിഷയത്തില്‍ അനുജ മേരി തോമസ് ക്ലാസ നടത്തി. സൈക്കോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് സുഹൈല്‍, ഗൗരി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






