വാഗമണ്ണില്‍ ലഹരി വിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി
വാഗമണ്ണില്‍ ലഹരി വിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി

ഇടുക്കി: വാഗമണ്‍ ബൈബിള്‍ ബിലിവേഴ്‌സ് അസംബ്ലി സഭയും ഏലപ്പാറ പഞ്ചായത്തും വാഗമണ്‍ പൊലീസും പീരുമേട് എക്‌സൈസും ചേര്‍ന്ന് വിവിധ സാമൂഹിക വാഗമണ്ണില്‍ ലഹരി വിരുദ്ധ സന്ദേശ റാലിയും പൊതുസമ്മേളനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി അധ്യക്ഷന്‍ സജീവ് കുമാര്‍ അധ്യക്ഷനായി. പാസ്റ്റര്‍ ജോണ്‍ മാര്‍ട്ടിന്‍, കുര്യാക്കോസ് എം കുടക്കച്ചിറയും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരും ജനപ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്‍, കോട്ടമല ഗവ. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബൈജു കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






