മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ റേഷന്‍ കടയ്ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ റേഷന്‍ കടയ്ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ഇടുക്കി: മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ റേഷന്‍ കടയ്ക്കുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. പുണ്യവേലിന്റെ കടയാണ് കാട്ടാന കൂട്ടം ആക്രമിച്ചത്. ഇരുപത്തിയാറാമത്തെ തവണയാണ് ഈ റേഷന്‍ കടയ്ക്കുനേരെ ആക്രമണം ഉണ്ടാകുന്നത്. കടയുടെ ജനാലകള്‍ തകര്‍ത്ത് അകത്തുണ്ടായിരുന്ന സാധനങ്ങള്‍ക്കെല്ലാം കേടുപാടുകള്‍ വരുത്തി. പിന്നീട് സമീപത്തെ ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന തിരുമേനിയുടെ കാറിനും കേടുപാടുകള്‍ വരുത്തി. മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ വനംവകുപ്പ് കൃത്യമായ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?