പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയിലുള്ള കെഎസ്ആര്‍ടിസി ബസിന് അടിമാലിയില്‍ സ്വീകരണം നല്‍കി
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയിലുള്ള കെഎസ്ആര്‍ടിസി ബസിന് അടിമാലിയില്‍ സ്വീകരണം നല്‍കി
ഇടുക്കി: പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഭാഗമായി ബസിന് അടിമാലിയില്‍ സ്വീകരണം നല്‍കി. മൂന്നാറില്‍ നിന്നാരംഭിച്ച സര്‍വീസിലെ ബസിലെ ജീവനക്കാര്‍ക്ക് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് സ്വീകരണം നല്‍കി. മൂന്നാര്‍ ഡിപ്പോയില്‍നിന്ന് 26 ഓര്‍ഡിനറി ബസുകളാണ് പ്രിയദര്‍ശിനി സൗജന്യയാത്രയില്‍ ഉള്‍പ്പെടുത്തി സര്‍വീസ് നടത്തുന്നത്. മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ ജോര്‍ജ്, യുഡിഎഫ് പ്രവര്‍ത്തകരായ നാസര്‍, അനസ് ഇബ്രാഹിം, ജോണ്‍സി ഐസക്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?