ഇടുക്കി ജില്ലയിലെ വന്യമൃഗ ശല്യം: കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് 17ന്
ഇടുക്കി ജില്ലയിലെ വന്യമൃഗ ശല്യം: കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് 17ന്
ഇടുക്കി: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 17ന് രാവിലെ 11.30ന് ബിജെപി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ, കാട്ടുപന്നി എന്നിവ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവന നിരാശാജനകമാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ വന്യജീവി ആക്രമണങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമംതന്നെ കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഭരണത്തില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി. വന്യജീവി ആക്രമണങ്ങള്‍ തടയാനും ശാശ്വത പരിഹാരം കാണാനും കോണ്‍ഗ്രസ് സര്‍ക്കാരും തയാറാകുന്നില്ല. കഴിഞ്ഞ 10 വര്‍ഷം അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സമരത്തില്‍ പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?