കട്ടപ്പന നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു മൂന്ന് ഘട്ടങ്ങളിലായി നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കും

കട്ടപ്പന നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു മൂന്ന് ഘട്ടങ്ങളിലായി നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കും

Jun 15, 2026 - 17:23
Jun 15, 2026 - 17:30
 0
കട്ടപ്പന നഗരസഭ ട്രാഫിക്  റെഗുലേറ്ററി കമ്മിറ്റി ചേര്‍ന്നു  മൂന്ന് ഘട്ടങ്ങളിലായി നഗരത്തില്‍  ഗതാഗത പരിഷ്‌കരണം  നടപ്പാക്കും
This is the title of the web page

ഇടുക്കി: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക, വാഹന-കാല്‍നട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ  വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. മൂന്ന് ഘട്ടങ്ങളിലായി ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനാണ് തീരമാനം. ഉടന്‍ നടപ്പാക്കാന്‍ കഴിയുന്ന നടപടികള്‍, കുറച്ച് കാലതാമസം ആവശ്യമായ നടപടികള്‍, കൂടുതല്‍ സമയം ആവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെയാണ് ക്രമീകരണം. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ പുനഃസ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളില്‍ മുന്നറിയിപ്പ്, ദിശാസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുക, നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയവ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബൈപാസ് റോഡുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്. റോഡുകളിലെ അനധികൃത പാര്‍ക്കിങ, കാല്‍നടയാത്രികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടും. തുടര്‍ന്ന് വ്യാപാരികളുടെ അഭിപ്രായങ്ങളും പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും കൂടി പരിഗണിക്കുന്നതിനായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, വിവിധ ക്ലബുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. എല്ലാവരുടെയും സഹകരണത്തോടെ നഗരത്തിലെ ട്രാഫിക് സംവിധാനം കൂടുതല്‍ സുരക്ഷിതവും സുഗമവുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് അജ്മല്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുമോള്‍ ആഗസ്തി, കട്ടപ്പന വില്ലേജ് ഓഫീസര്‍ ജോര്‍ജ് ജോസഫ്, കട്ടപ്പന ട്രാഫിക് എസ്‌ഐ പി കെ വിനോദ്, കട്ടപ്പന എസ്‌ഐ ആദര്‍ശ് എസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow