ട്രോളിങ് നിരോധനം: മത്സ്യവില കുത്തനെ ഉയര്‍ന്നു
ട്രോളിങ് നിരോധനം: മത്സ്യവില കുത്തനെ ഉയര്‍ന്നു
ഇടുക്കി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മീന്‍വില കുത്തനെ ഉയര്‍ന്നു. വിപണിയില്‍ മീന്‍ ഇറക്കുമതി കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് കാരണം. അയല, മത്തി, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയവയുടെ വില 20 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ വിപണികളിലാണ് വില വന്‍തോതില്‍ വര്‍ധിച്ചത്. ട്രോളിങ് നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം അനുവദിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യത ഉറപ്പാക്കാന്‍ കഴിയുന്നില്ല. തീന്‍മേശകളിലെ പ്രധാന വിഭവമായ മത്സ്യത്തിന് വില കൂടുന്നത് കുടുംബബജറ്റുകളെ താളംതെറ്റിക്കും.
What's Your Reaction?