കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 16 ലക്ഷം കവര്‍ന്നു: മോഷണം നടന്നത് വീട്ടുകാര്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍

കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 16 ലക്ഷം കവര്‍ന്നു: മോഷണം നടന്നത് വീട്ടുകാര്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍

Mar 3, 2026 - 16:17
 0
കട്ടപ്പനയില്‍ വീട് കുത്തിത്തുറന്ന് 16 ലക്ഷം കവര്‍ന്നു: മോഷണം നടന്നത് വീട്ടുകാര്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍
This is the title of the web page

ഇടുക്കി: നഗരത്തില്‍ വീട് കുത്തിത്തുറന്ന് 16 ലക്ഷം രൂപ മോഷ്ടിച്ചു. കട്ടപ്പന നെല്ലിക്കല്‍ ജോസഫ് തോമസിന്റെ വീട്ടില്‍ കഴിഞ്ഞ 14നാണ് മോഷണം നടന്നത്. രാത്രി 8.30 ഓടെ വീട്ടുകാര്‍ പള്ളിപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവം. ചെടിച്ചട്ടിയില്‍ ഒളിപ്പിച്ചിരുന്ന താക്കോല്‍ മോഷ്ടാവ് തപ്പിയെടുത്ത് വീടിനോടുചേര്‍ന്നുള്ള സ്ഥാപനത്തിന്റെ പൂട്ട് തുറന്നാണ് ഉള്ളില്‍ കടന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലെ വീടിനുള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണത്തില്‍നിന്ന് 500ന്റെ നോട്ടുകെട്ടുകള്‍ മാത്രം മോഷ്ടിച്ചു. കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രം തെരഞ്ഞെടുത്തു. മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. തുടര്‍ന്ന് താക്കോല്‍ തിരികെ ചെടിച്ചട്ടിയില്‍ ഒളിപ്പിച്ചശേഷം മോഷ്ടാവ് കടന്നുകളഞ്ഞു. 
വീട്ടുകാര്‍ തിരികെ വന്നപ്പോള്‍ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. രണ്ടുദിവസത്തിനുശേഷം അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്നത് പള്ളിപ്പെരുന്നാളിന് പോയ സമയത്താണെന്ന് വ്യക്തമായി. മോഷ്ടാവ് മുഖംമറച്ച നിലയിലായിരുന്നു. വിരലടയാളം പതിയാതിരിക്കാന്‍ കൈയുറകളും ധരിച്ചിരുന്നു. ശരീരഭാഷ തിരിച്ചറിയാതിരിക്കാന്‍ പ്രത്യേകതരം വസ്ത്രങ്ങളും ധരിച്ചിരുന്നു. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് മോഷണം നടന്നിയെന്നാണ് സൂചന. കട്ടപ്പന പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow