ഭൂനിയമ ഭേദഗതിയുടെ മറവില്‍ ജനങ്ങളില്‍നിന്ന് പണം പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്: 20ന് കട്ടപ്പനയില്‍ പ്രതിഷേധ സംഗമം
ഭൂനിയമ ഭേദഗതിയുടെ മറവില്‍ ജനങ്ങളില്‍നിന്ന് പണം പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ്: 20ന് കട്ടപ്പനയില്‍ പ്രതിഷേധ സംഗമം

ഇടുക്കി: ഭൂനിയമ ഭേദഗതിയുടെ മറവില്‍ ജനങ്ങളില്‍നിന്ന് പണം പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി. ക്രമവല്‍കരണത്തിന്റെ പേരില്‍ ആളുകള്‍ നിയമാനുസൃതം പതിറ്റാണ്ടുകളായി നികുതിയടച്ച് ഉപയോഗിച്ചുവരുന്ന കെട്ടിടങ്ങള്‍ക്ക് അധികതുക ഈടാക്കി കൊള്ള നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലയോര കര്‍ഷകരുടെ കൈവശഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയമപ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് ജില്ലയുടെ ചുമതലുള്ള മന്ത്രി ആളുകളെ വഞ്ചിച്ചു. കൈവശഭൂമി കൃഷിക്കും വീട് നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് എഴുതി ചേര്‍ക്കുന്നതിന് പകരം ക്രമവല്‍ക്കരണത്തിന്റെ പേരില്‍ അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിക്കുകയാണ് ലക്ഷ്യം. ഒരുരൂപ പോലും ജില്ലയിലെ കര്‍ഷകരില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ ഗൂഢനീക്കം തുറന്നുകാട്ടാന്‍ 20ന് ഉച്ചകഴിഞ്ഞ് കട്ടപ്പനയില്‍ പ്രതിഷേധ സംഗമം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും സായാഹ്ന സദസുകള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ്, നേതാക്കളായ എ പി ഉസ്മാന്‍ എം ഡി അര്‍ജുന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






