മൂന്നാര്‍ ലക്ഷം നഗറില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന പാറക്കല്ലുകള്‍ നീക്കം ചെയ്തു
മൂന്നാര്‍ ലക്ഷം നഗറില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന പാറക്കല്ലുകള്‍ നീക്കം ചെയ്തു

ഇടുക്കി: മൂന്നാര്‍ ലക്ഷം നഗറില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന പാറക്കല്ലുകള്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയിലാണ് 4 കൂറ്റന്‍ പാറക്കല്ലുകള്‍ താഴേയ്ക്ക് അടര്‍ന്നു വീഴാവുന്ന രീതിയിലായത്. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറക്കല്ലുകള്‍ പൂര്‍ണമായി നീക്കം ചെയ്തു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി, ദേവികുളം തഹസില്‍ദാര്‍, മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എന്നിവരും സംഭവം സ്ഥലത്തെത്തിയിരുന്നു.
What's Your Reaction?






