പാറത്തോട്ടില്‍ ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പ് നടത്തി

പാറത്തോട്ടില്‍ ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പ് നടത്തി

Sep 19, 2026 - 17:40
 0
പാറത്തോട്ടില്‍ ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പ് നടത്തി
This is the title of the web page

ഇടുക്കി: ജില്ലാ വുഷു ചാമ്പ്യന്‍ഷിപ്പ് പാറത്തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ അഡ്വ. ഡീന്‍ കുര്യക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുമായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ചൈനീസ് ആയോധന കലയുടെ ഏറ്റവും പ്രധാന വിഭാഗമാണ് വുഷു എന്ന് ജിറ്റ് കോണ്ടോ അസോസിയേഷന്‍ നാഷണല്‍ സെക്രട്ടറി രാജന്‍ ജേക്കബ് പറഞ്ഞു. കൊന്നത്തടി പഞ്ചായത്തംഗം ഷൈജോ ഇരുമല അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനീഷ് അഗസ്റ്റില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം രഞ്ജിത്ത് എം ആര്‍, ഭാരവാഹിയായ എബിന്‍ അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow