കട്ടപ്പന നഗരം ശുചീകരിക്കാനൊരുങ്ങി നഗരസഭ: പുലര്‍ച്ചെ 4 മുതല്‍ ശുചീകരണ തൊഴിലാളികള്‍ സജീവം
കട്ടപ്പന നഗരം ശുചീകരിക്കാനൊരുങ്ങി നഗരസഭ: പുലര്‍ച്ചെ 4 മുതല്‍ ശുചീകരണ തൊഴിലാളികള്‍ സജീവം
ഇടുക്കി: കട്ടപ്പന നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. പുലര്‍ച്ചെ 4 ഓടെയാണ് നഗരത്തിന്റെ വിവിധ മേഖലകളില്‍ ശുചീകരണം ആരംഭിക്കുന്നത്. പ്രധാന റോഡുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നഗരത്തെ വൃത്തിയായി നിലനിര്‍ത്തുകയാണ് ലക്ഷ്യം. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയാതെ നഗരസഭയുടെ ശുചീകരണ സംവിധാനങ്ങളുമായി സഹകരിച്ചാല്‍ കട്ടപ്പനയെ കൂടുതല്‍ വൃത്തിയുള്ള നഗരമാക്കി മാറ്റാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലും മേല്‍നോട്ടത്തിലും ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് രാജ് ഡി, അനുപ്രിയ, അമ്പിളി ബി എം, രജിത ഐ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?