ചാക്യാർകൂത്തിൽ ആശിഷ് ജിജിയുടെ ഒറ്റയാൾ പോരാട്ടം
ചാക്യാർകൂത്തിൽ ആശിഷ് ജിജിയുടെ ഒറ്റയാൾ പോരാട്ടം

കട്ടപ്പന : അധ്യാപകരുടെ ശിക്ഷണത്തിൽ ചാക്യാർകൂത്തിൽ മികച്ച വിജയം നേടി ആശിഷ് ജിജി. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആശിഷ് ഒരുമാസത്തെ പരിശീലനത്തിന് ഒടുവിലാണ് ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.
ലക്ഷ്മണ സ്വാന്തനം വിഷയമാക്കിയാണ് ആശിഷ് ചാക്യാർകൂത്ത് അവതരിപ്പിച്ചത്. താരത്തിന്റെ വിദൂഷക സ്തോഭം നടിക്കലാണ് ഏറ്റവും ശ്രദ്ധേയമായതെന്ന് കാണികൾ പറഞ്ഞു. സംക്ഷേപം പറഞ്ഞ് ശ്ലോകത്തിനോട് ബന്ധം വരുത്തി ശ്ലോകം ചൊല്ലി തുടങ്ങിയ ആശിഷ് ആകാംക്ഷാക്രമത്തിൽ പദങ്ങൾ അവതരിപ്പിച്ച് സവിസ്തരം വ്യാഖ്യാനിച്ചപ്പോൾ കാണികളുടെ കരഘോഷത്താൽ വേദി മുഖരിതമായി. അധ്യാപകരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് വിജയത്തിന് കാരണമായതെന്ന് ആശിഷ് പറഞ്ഞു
നാടകത്തിലുള്ള അഭിനയമികവാണ് ആശിഷിനെ ഈ ഇനത്തിൽ പരിശീലിപ്പിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു.
അധ്യാപകരായ ജിതിൻ ശ്രുതി, മനു ശ്രീഹരി ,എന്നിവർ ഒരു മാസത്തോളം സമയമെടുത്താണ് പരിശീലനം നൽകിയത് .കഴിഞ്ഞവർഷം നാടക മത്സരത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു ആശിഷ്
What's Your Reaction?






