ലഹരി വിരുദ്ധ ബോധവല്‍ക്കരണം: അണക്കരയില്‍ സ്‌കേറ്റിങ് റാലി നടത്തി 

ലഹരി വിരുദ്ധ ബോധവല്‍ക്കരണം: അണക്കരയില്‍ സ്‌കേറ്റിങ് റാലി നടത്തി 

May 30, 2026 - 15:50
 0
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: അണക്കരയില്‍ സ്‌കേറ്റിങ് റാലി നടത്തി 
This is the title of the web page

ഇടുക്കി:  റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസ് സിറ്റിയും ഇടുക്കി റോളര്‍ സ്‌കേറ്റിങ് അസോസിയേഷനും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അണക്കരയില്‍ ബോധവല്‍ക്കരണവും  സ്‌കേറ്റിങ് റാലിയും സംഘടിപ്പിച്ചു. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് എസ്‌ഐ പ്രകാശ് ജി ലഹരിവിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ സ്‌പൈസ് സിറ്റി പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍ അധ്യക്ഷനായി. കെവിവിഇഎസ് പീരുമേട് നിയോജക മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് സാബു സ്‌കറിയ, റോട്ടറി ക്ലബ് ഓഫ് സ്പൈസ് സിറ്റി ഭാരവാഹികളായ ജോസുകുട്ടി പയ്യെലുമുറിയില്‍, ബിബിന്‍ വര്‍ഗീസ്, ബെന്നി ജോണ്‍, ജോര്‍ജ് മാത്യു, ടിജോ കുഞ്ഞുമോന്‍, ബിനോ വര്‍ഗീസ്, അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow