നരിയമ്പാറ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
നരിയമ്പാറ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

ഇടുക്കി: കട്ടപ്പന നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ചേര്‍ത്തല തുറവൂര്‍ മഹി പി ആചാരി മുഖ്യകാര്‍മികത്വം വഹിക്കുന്നു. 30ന് സമാപിക്കും. സഹസ്രനാമം, യജ്ഞ പ്രാര്‍ഥന, ഭാവവത പാരായണം, നരസിംഹമന്ത്ര പുഷ്പാഞ്ചലി, കുടുംബാര്‍ച്ചന, പ്രസാദമൂട്ട്, അന്നദാനം തുടങ്ങിയവ നടത്തി. വൈകിട്ട് ദീപാരാധനയിലും ഭജനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.ക്ഷേത്രം ചെയര്‍മാന്‍ ജെ. ജയകുമാര്‍ പ്രസിഡന്റ് ഹരികുമാര്‍ ഡി. പിള്ള കിഴക്കയില്‍, സെക്രട്ടറി മധുക്കുട്ടന്‍ പേരേക്കാട്ട്, ട്രഷറര്‍ ബാലു ഗോപാലകൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






