മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 1ന്: അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു   

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 1ന്: അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു   

Apr 17, 2026 - 17:54
 0
മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 1ന്: അന്തര്‍സംസ്ഥാന യോഗം ചേര്‍ന്നു     
This is the title of the web page

 
ഇടുക്കി: മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്ക്  സുഗമവും സുരക്ഷിതവുമായ ദര്‍ശനം നടത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, തേനി കലക്ടര്‍ രജ്ഞിത്ത് സിങ് എന്നിവര്‍ അറിയിച്ചു. 1ന് പുലര്‍ച്ചെ 6 മുതല്‍ പ്രവേശനം അനുവദിക്കും. അതിന് മുമ്പ് പൂജാരിമാരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 2.30നുശേഷം ആരെയും പ്രവേശിപ്പിക്കില്ല. മോട്ടോര്‍ വാഹന വകുപ്പ് അനുവദിക്കുന്ന പാസുള്ള വാഹനങ്ങള്‍ മാത്രമേ കയറ്റി വിടുകയുള്ളൂ. വാഹനങ്ങള്‍ ഭക്തരെ ഇറക്കി തിരിച്ചുപോകണം. യാതൊരു കാരണവശാലും ക്ഷേത്രപരിസരത്ത് പാര്‍ക്കിങ് അനുവദിക്കില്ല. ട്രാക്ടറുകള്‍ക്ക് അനുമതി നല്‍കില്ല.
ഇരു സംസ്ഥാനങ്ങളിലെയും ഭക്തര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന്  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ചൂട് വളരെ കൂടുതലായതിനാല്‍ ബാരിക്കേഡിന് മുകളിലായി പന്തല്‍ സ്ഥാപിക്കും. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും. കൂടാതെ ശുചിമുറി, ആംബുലന്‍സ് സൗകര്യവുമുണ്ടാകും. വൈദ്യ സഹായത്തിനായി മെഡിക്കല്‍ ടീമിന്റെ സേവനവും ലഭ്യമാക്കും. അഗ്‌നിശമനസേനയുടെ യൂണിറ്റുകള്‍ ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും സജ്ജമാക്കും. കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അന്തര്‍സംസ്ഥാന യോഗത്തില്‍  ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം,തേനി കലക്ടര്‍ രഞ്ജിത് സിങ്,  ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണല്‍ ഫീല്‍ഡ് ഡയറക്ടര്‍ ആര്‍. ലക്ഷ്മി, തേനി ഡിഎഫ്ഒ കിരണ്‍, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow