കഞ്ഞിക്കുഴി മക്കുവള്ളി കോട്ടുപാളയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി
കഞ്ഞിക്കുഴി മക്കുവള്ളി കോട്ടുപാളയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി
ഇടുക്കി: കഞ്ഞിക്കുഴി മക്കുവള്ളി കോട്ടുപാള വനമേഖലയില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. മണിയാറന്‍കുടി തകരപ്പള്ളില്‍ സണ്ണിയുടെതാണെന്ന് സംശയം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. മൃതദേഹം ഏറെക്കാലം പഴക്കമുള്ളതിനാല്‍ പൂര്‍ണമായും അഴുകി അസ്ഥികൂടമായി മാറിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്ത് കണ്ടെത്തിയ വസ്ത്രങ്ങള്‍ പരിശോധിച്ചാണ് ഇത് സണ്ണിയുടേതാണെന്ന് ചേട്ടന്‍ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?