രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും തുടങ്ങി
രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടുനോമ്പാചരണവും തിരുനാളും തുടങ്ങി
ഇടുക്കി: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിനും കൊടിയേറി. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. അബ്രാഹം പുറയാറ്റ് കൊടിയേറ്റ് കര്‍മം നിര്‍വ്വഹിച്ചു. തിരുസ്വരൂപ പ്രതിഷ്ഠക്കുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശവും നല്‍കി. സെപ്റ്റംബര്‍ 1ന് വൈകിട്ട് 5ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന, 5ന് പാലാ രൂപത മുന്‍സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന, 6ന് ഇടുക്കി രൂപത മെത്രാന്‍ നയിക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് സ്വീകരണവും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയും 7ന് വൈകിട്ട് 6.30ന് പ്രസിദ്ധമായ ടൗണ്‍ പ്രദക്ഷിണം, 8ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രസുദേന്തി വാഴ്ച്ചയും സെപ്റ്റംബര്‍ 15ന് എട്ടാമിടതിരുനാള്‍ എല്ലാ ദിവസങ്ങളിലും കുര്‍ബാനയും നൊവേനയും ജപമാലയും നടക്കും. വികാരി മോണ്‍. ജോസ് നരിതൂക്കില്‍, സഹ വികാരിമാരായ ഫാ. ജോബി മാതാളികുന്നേല്‍, ഫാ. അലക്‌സ് ചേന്നംകുളം എന്നിവര്‍ തിരുനാള്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
What's Your Reaction?

