കാമാക്ഷി ഉപ്പുതോട്ടില്‍ ബയോഫോക്ക് മത്സ്യകുളങ്ങളില്‍ വിളവെടുപ്പ് നടത്തി
കാമാക്ഷി ഉപ്പുതോട്ടില്‍ ബയോഫോക്ക് മത്സ്യകുളങ്ങളില്‍ വിളവെടുപ്പ് നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്ത് ഉപ്പുതോട്ടില്‍ ബയോഫോക്ക് മത്സ്യകുളങ്ങളിലെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഉപ്പുതോട്ടില്‍ മാത്യു ജോര്‍ജ് പതിപ്പള്ളിലിന്റെ മത്സ്യകൃഷിയിടത്തിലാണ് വിളവെടുപ്പ് നടത്തിയത്. പഞ്ചായത്തിലെ ഏക ബയോഫോക്ക് മത്സ്യകൃഷിയിടമാണ് ഉപ്പുതോട്ടിലേത്. ഗ്രാമീണമേഖലയില്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍ കണ്ടെത്താനാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പ്രകാരം ലക്ഷ്യം വെക്കുന്നത്. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്നു നടത്തുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഉപ്പുതോട്ടില്‍ പിഎംഎംഎസ്‌വൈ പദ്ധതി വിജയകരമായി നടത്തുന്ന കര്‍ഷകനാണ് മാത്യു ജോര്‍ജ് പതിപ്പള്ളില്‍. 2021 മുതല്‍ പഞ്ചായത്തിലെ മാതൃകാസംരംഭമാണിത്. തിലോപ്പിയ, വരാല്‍, കരിമീന്‍ തുടങ്ങി എട്ടു ബയോഫോക്ക് പോണ്ടുകളിലായാണ് മത്സ്യപരിപാലനം. വിളവെടുപ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഫിഷറീസ് വകുപ്പ് പ്രമോട്ടര്‍ സാജു കെ എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






