കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനം ആചരിച്ചു
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എയ്ഡ്സ് ദിനം ആചരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍
ലോക എയ്ഡ്സ് ദിനം ആചരിച്ചു. വാദ്യമേളങ്ങളോടു കൂടിയ റാലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി. ലത ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശമാര്‍, അങ്കനവാടി ജീവനക്കാര്‍, ജെപിഎം കോളേജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍, സെന്റ് ജോണ്‍സ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. പിഎച്ച്എന്‍ ശോഭ പി ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്, ജെപിഎം കോളേജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ മോനിഷ എന്നിവര്‍ സംസാരിച്ചു. ലബ്ബക്കടയില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തില്‍ അവസാനിക്കുകയും തുടര്‍ന്ന് ബോധവത്കരണവും കലാപരിപാടികളും നടന്നു.
What's Your Reaction?