ഡിഎഡബ്ല്യുഎഫ് ഏരിയ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍
ഡിഎഡബ്ല്യുഎഫ് ഏരിയ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍

ഇടുക്കി: ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഏരിയ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. കട്ടപ്പന സിഎസ്‌ഐ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഭിന്നശേഷി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജയാ ഡാളി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്ന ശാരിരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആനൂകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഡിഎഡബ്ല്യുഎഫ് നിരവധി സമരങ്ങളാണ് നടത്തിയിട്ടുള്ളത്്. യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ പ്രസിഡന്റ് പ്രിയ മനോജ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ സുരേഷ്, ജില്ലാ പ്രസിഡന്റ് എസ് കെ ശിവന്‍കുട്ടി, സെക്രട്ടറി ടി എസ് ചാക്കോ, സിഐടിയു ഹെഡ്‌ലോഡ് ഏരിയ സെക്രട്ടറി ടോമി ജോര്‍ജ്, കര്‍ഷകസംഘം ഏരിയ കമ്മിറ്റിയംഗം കെ എന്‍വിനീഷ് കുമാര്‍, സെക്രട്ടറി സിബി സെബാസ്റ്റ്യന്‍, വൈസ്പ്രസിഡന്റ് ശ്യാമള ടി എം, നിഷ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






