എം എം മണിക്ക് ഇന്ന് 78-ാം ജന്മദിനം: നവകേരള സദസ്സില്‍ ആഘോഷം
എം എം മണിക്ക് ഇന്ന് 78-ാം ജന്മദിനം: നവകേരള സദസ്സില്‍ ആഘോഷം

ഇടുക്കി:മുന്‍ മന്ത്രി എം എം മണി എംഎല്‍എയ്ക്ക് ഇന്ന് 78-ാം ജന്മദിനം. വണ്ടിപ്പെരിയാറില്‍ നടന്ന നവകേരള സദസ്സില്‍ ജന്മദിനാഘോഷം നടത്തി. സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എം മണി കേക്ക് മുറിച്ച് നേതാക്കള്‍ക്ക് മധുരം നല്‍കി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ജെ ചിഞ്ചുറാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ശിവരാമന്‍, മുന്‍ എംപി അഡ്വ. ജോയ്‌സ് ജോര്‍ജ്, സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, നേതാക്കളായ രാജന്‍ വിജയനഗര്‍ തുടങ്ങിയവര്‍ എം എം മണിക്ക് മധുരം നല്‍കി.
What's Your Reaction?






