തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ രജതജൂബിലി നിറവില്‍
തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ രജതജൂബിലി നിറവില്‍

ഇടുക്കി: തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി ആഘോഷം ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ അധ്യക്ഷയായി. സീറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന്‍ ഡൊമിനിക് ജെ കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീന, ഹിറ്റ്സ് ചെന്നൈ മാനേജര്‍ കല്‍പ്പന ശ്രീനിവാസ്, പിടിഎ പ്രസിഡന്റ് റിനേഷ് പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
1999ലാണ് സന്യാസിനി സമൂഹം തൂക്കുപാലത്ത് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ ഇംഗ്ലീഷ് മീഡിയം ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച സ്ഥാപനമായി വളര്‍ന്നു. കലാ-കായിക മേഖലകളില്‍ മുന്‍നിര സ്ഥാപനമായി വളര്‍ന്ന സ്‌കൂള്‍ പാഠ്യപദ്ധതികളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കിയ ഏക സ്വകാര്യ സ്ഥാപനമാണ്. ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയുടെ അലൈഡ് സ്ഥാപനമായ സ്‌കൂളില്‍ ഇവരുടെ മേല്‍നോട്ടത്തില്‍ റോബോട്ടിക് ലാബും കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ചുവരുന്നു.
What's Your Reaction?






