കഞ്ഞിക്കുഴി പഴയമടം കുരിശുമല കുടിവെള്ള പദ്ധതി: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം രാജേശ്വരി രാജന്‍

കഞ്ഞിക്കുഴി പഴയമടം കുരിശുമല കുടിവെള്ള പദ്ധതി: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം രാജേശ്വരി രാജന്‍

Dec 1, 2025 - 13:22
 0
കഞ്ഞിക്കുഴി പഴയമടം കുരിശുമല കുടിവെള്ള പദ്ധതി: ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം രാജേശ്വരി രാജന്‍
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡിലെ പഴയമടം കുരിശുമല കുടിവെള്ള പദ്ധതിയില്‍ ക്രമക്കേട് നടന്നതായ ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം രാജേശ്വരി രാജന്‍. പദ്ധതിക്കായി സ്ഥാപിച്ച വാറന്റിയുള്ള മോട്ടോറിന് നിലവില്‍ തകരാറുകളില്ലെന്നും ഇഎല്‍സിബിക്ക് വന്ന തകരാര്‍ മെക്കാനിക്കിനെ എത്തിച്ച് പരിഹരിക്കുന്നതിനിടെ മോട്ടോറിന്റെ വാറന്റി നഷ്ടപ്പെട്ടതായും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലലെടുപ്പ് നടത്തുകയാണ്. വീണ്ടും മത്സരരംഗത്തുള്ള തന്നെ രാഷ്ട്രീയ വ്യക്തിവിരോധത്തെ തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും രാജേശ്വരി രാജന്‍ ആരോപിച്ചു.
പഞ്ചായത്തിന്റെ 10.7 ലക്ഷവും ജില്ലാ പഞ്ചായത്ത് അനുവദിച്ച 6 ലക്ഷവും ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതി പ്രവര്‍ത്തനമാരംഭിച്ചെങ്കിലും കുരുശുമലയിലെ ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭിക്കാതെവന്നതോടെ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പഞ്ചായത്തംഗത്തിനെതിരെ പ്രതികരിച്ചിരുന്നു. 45 കുടുംബങ്ങളാണ് പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍. ഇവരില്‍ 35 പേര്‍ പഞ്ചായത്തിന്റെ അനുമതിയോടെ സ്വന്തം മോട്ടോര്‍ ഉപയോഗിച്ചാണ് കുടിവെള്ളമെടുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow