വിലയുണ്ട് വിളവില്ല: ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിലയുണ്ട് വിളവില്ല: ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കി: വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും ഉല്‍പാദനക്കുറവില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ ജാതി കര്‍ഷകര്‍. കാലം തെറ്റി പെയ്യുന്ന മഴയാണ് പ്രധാന വില്ലന്‍. ജാതിപത്രിക്ക് 2000 ത്തിന് മുകളിലാണ് വിപണി വില. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജാതിക്കായുടെ ഉല്‍പാദനത്തില്‍ വലിയ തോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും സ്ഥിതി സമാനമായിരുന്നു. മഴ ആവശ്യമായ സമയങ്ങളില്‍ ലഭിക്കാതിരിക്കുകയും കാലം തെറ്റി പെയ്യുകയും ചെയ്തതോടെ ജാതി മരങ്ങളില്‍ പൂ കൊഴിച്ചില്‍ ഉണ്ടാകുന്നതും ഉല്‍പ്പാദനക്കുറവിന് കാരണമാകുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ജാതി മരങ്ങളില്‍ വേണ്ടവിധം കായ പിടുത്തം ഇല്ലാതെ വരുന്നത് കര്‍ഷകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നുണ്ട്. കഴിഞ്ഞ കുറേനാളുകളായി ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഉല്‍പാദനമില്ലാതായതോടെ കൊക്കോ കര്‍ഷകര്‍ മറ്റ് കൃഷികളിലേയ്ക്ക് തിരിഞ്ഞിട്ടുള്ള സ്ഥിതിയുമുണ്ട്. ഉല്‍പാദനക്കുറവ് തുടര്‍ന്നാല്‍ ജാതി കര്‍ഷകരും കൊക്കോ കര്‍ഷകരുടെ വഴിയെ മറ്റ് കൃഷികളിലേയ്ക്ക് വഴിമാറും.
What's Your Reaction?