പെരുമ്പന്‍കുത്ത് പുഴയില്‍ ട്രക്കിങ് ജീപ്പ് ഒഴുക്കില്‍പെട്ടു; യാത്രക്കാരെ രക്ഷിച്ചു
പെരുമ്പന്‍കുത്ത് പുഴയില്‍ ട്രക്കിങ് ജീപ്പ് ഒഴുക്കില്‍പെട്ടു; യാത്രക്കാരെ രക്ഷിച്ചു

ഇടുക്കി: അടിമാലി മാങ്കുളം പെരുമ്പന്‍കുത്ത് പുഴയില്‍ ട്രക്കിങ് സംഘത്തിന്റെ ജീപ്പ് ഒഴുക്കില്‍പെട്ടു. ജീപ്പില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ 3 പേരാണ് ഉണ്ടായിരുന്നത്. മൂന്നാറില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1ഓടെയാണ് സംഘം ട്രക്കിങ് ജീപ്പില്‍ മാങ്കുളത്തെത്തിയത്.
പെരുമ്പന്‍കുത്ത് ചപ്പാത്തിലൂടെ സാഹസികയാത്ര നടത്തുന്നതിനിടെ ജീപ്പ് തെന്നിമാറി അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. ജീപ്പ് വടംകൊണ്ടു കെട്ടിനിര്‍ത്തി.
പുഴയില്‍ വെള്ളത്തിന്റെ ഒഴുക്കുകൂടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.
What's Your Reaction?






