മോഷ്ടിച്ച ചന്ദനമുട്ടി വില്‍ക്കുന്നതിടെ രണ്ട് പേര്‍ അറസ്റ്റില്‍

മോഷ്ടിച്ച ചന്ദനമുട്ടി വില്‍ക്കുന്നതിടെ രണ്ട് പേര്‍ അറസ്റ്റില്‍

Jun 12, 2025 - 18:07
 0
മോഷ്ടിച്ച ചന്ദനമുട്ടി വില്‍ക്കുന്നതിടെ രണ്ട് പേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി:മുണ്ടിയെരുമയില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്ന്് മുറിച്ചു കടത്തിയ ചന്ദനം വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. കമ്പംമെട്ട് സ്വദേശികളായ പല്ലാമറ്റം സിബിച്ചന്‍ , സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. 1 ലക്ഷം വില വരുന്ന വിവിധ കഷ്ണങ്ങളായി മുറിച്ച 7 കിലോ ചന്ദനമുട്ടികളാണ് കണ്ടെത്തിയത്. ചന്ദനമരം സിബിച്ചന്റെ കമ്പംമെട്ടിലെ വീട്ടിലെത്തിച്ച് കാതല്‍ ചെത്തി ഒരുക്കി പിന്നീട് വില്പന നടത്തുന്നതിനായി തൂക്കുപാലത്തെത്തിച്ചപ്പോളാണ് ഇവര്‍ വനം വകുപ്പിന്റെ പിടിയിലാകുന്നത്. വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. 
മേഖലയില്‍ മുന്‍പ് നടന്നിട്ടുള്ള ചന്ദന മോഷണവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തു

What's Your Reaction?

like

dislike

love

funny

angry

sad

wow