കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിന സന്ദേശ റാലി, പ്ലക്കാര്‍ഡ് നിര്‍മാണം, പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല നിര്‍മാണം, വൃക്ഷത്തൈ വിതരണം എന്നിവ നടന്നു. പരിസ്ഥിതി സംരക്ഷണം വരും തലമുറയ്ക്കായി എന്ന വിഷയത്തില്‍ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്കായി കവിതാ രചനാമത്സരം സംഘടിപ്പിച്ചു. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് തണ്ണിപ്പാറ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഫാ. ജെയിംസ് പ്ലാക്കാട്ട്, ഫാ. അജീഷ് കീത്താപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
What's Your Reaction?






