ലബ്ബക്കട ജെപിഎം കോളേജില്‍ കായികമേള നടത്തി
ലബ്ബക്കട ജെപിഎം കോളേജില്‍ കായികമേള നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കായികമേളയുടെ ഉദ്ഘാടനം എഎസ്പി രാജേഷ് കുമാര്‍ നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. ആലുവ പ്രോവിന്‍സ് ഓഡിറ്റര്‍ ഫാ. മാത്യു മുണ്ടിയത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി. , വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോമസ്, കോളേജ് യൂണിയന്‍ അഡൈ്വസര്‍ എബിന്‍ മര്‍ക്കോസ്, യൂണിയന്‍ ചെയര്‍മാന്‍ സിദ്ധാര്‍ഥ് സാജു തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റ്, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, റിലേ, 5000 മീറ്റര്‍, 1500 മീറ്റര്‍, 400 മീറ്റര്‍, 200 മീറ്റര്‍, 100 മീറ്റര്‍ തുടങ്ങിയ വിവിധ മത്സര ഇനങ്ങളിലായി 700ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കായികമേളയില്‍ സോഷ്യല്‍വര്‍ക്ക് വിഭാഗം ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടൂറിസം വിഭാഗവും, ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ വിഭാഗവും കരസ്ഥമാക്കി.
What's Your Reaction?






