കട്ടപ്പനയില്‍ ഗണേശോത്സവം സമാപിച്ചു
കട്ടപ്പനയില്‍ ഗണേശോത്സവം സമാപിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ഗണേശോത്സവ ട്രസ്റ്റ് ഒരാഴ്ചയായി നടത്തിവന്ന ഗണേശോത്സവം സമാപിച്ചു. ബുധനാഴ്ച അയ്യപ്പന്‍കോവില്‍ ക്ഷേത്രാങ്കണത്തിലെ പെരിയാര്‍ പുണ്യജലാശയത്തില്‍ വിഗ്രഹം മഹാനിമജ്ജനം ചെയ്തു. ജാതി-ലിംഗ ഭേദമന്യേ സര്‍വജനങ്ങളുടെയും ഐക്യവും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ടായിരുന്നു പൂജാവിധികളും ആഘോഷങ്ങളും സംഘടിപ്പിച്ചത്. ഗാന്ധിസ്‌ക്വയറില്‍ നടന്ന ചടങ്ങുകള്‍ക്ക് ചെയര്‍മാന്‍ ബിബിന്‍ എം എ, മുഖ്യകാര്യദര്‍ശി സി ജി റെജി, ട്രഷറര്‍ രഞ്ജിത്ത് കട്ടപ്പന എന്നിവരും ഭാരവാഹികളായ ബിജുലാല്‍ പാതിപ്പാലം, ശശി ജി കോവില്‍മല, കെ എം മഹേഷ്, സജീവ് പി എസ്, ശിവചന്ദ്രന്‍, സുമേഷ് പാലമറ്റം, സാബു ടി പി, അജേഷ് ചന്ദ്രന്‍, മനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?