വണ്ടിപ്പെരിയാറില്‍ ഉത്സവത്തിനിടെ പൊലീസിനെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍
വണ്ടിപ്പെരിയാറില്‍ ഉത്സവത്തിനിടെ പൊലീസിനെ മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഇഞ്ചക്കാട് എസ്റ്റേറ്റ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഇഞ്ചിക്കോട് കിഴക്കേതില്‍ അനിജിത്ത് (23), പെരിയാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന മധുസുധനന്‍ (26) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അജിമോന്‍, ഭാര്യ സിന്ധു എന്നിവരെകൂടി പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയുമാണ്. ഉത്സവത്തിന്റെ ഇടയില്‍ യുവാക്കള്‍ തമ്മില്‍ ഓട്ടോറിക്ഷയില്‍വച്ച് തര്‍ക്കം ഉണ്ടാകുകയും ഇത് കൈയാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഈ സമയം ജോലിയിലുണ്ടായിരുന്ന വണ്ടിപ്പെരിയാര്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍, സിപിഓ രാഹുല്‍ എന്നിവര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ചെല്ലുകയും തുടര്‍ന്ന് ഓടിക്കൂടിയ മറ്റ് യുവാക്കളും ഇവരുടെ മാതാപിതാക്കളും ചേര്‍ന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
What's Your Reaction?