ഓശാനാം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് വിതരണം
ഓശാനാം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് വിതരണം

ഇടുക്കി: കട്ടപ്പന ഓശാനാം ഇംഗ്ലീഷ് മീഡിയം ഹൈസെക്കന്‍ഡറി സ്‌കൂളില്‍ കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രിന്‍സിപ്പല്‍ മനു കെ മാത്യു ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്വയം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെ പാഠങ്ങള്‍ കൂടിയാണ് കരാട്ടെ. ബെല്‍റ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയില്‍ ഗ്രേഡ് കണക്കാക്കുന്നത്. ഷോറിന്‍ റിയോ സ്‌റ്റൈലില്‍ അഞ്ചുവര്‍ഷത്തെ പരിശീലനത്തിനു ശേഷം 14 വിദ്യാര്‍ഥികള്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. ടോമി വെട്ടിക്കുഴയുടെ നേതൃത്വത്തില്‍ ഒന്നര പതിറ്റാണ്ട് കാലത്തോളമായി ഓശാനം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കരാത്തെ പരിശീലനം നല്‍കുന്നു. അവധിക്കാലത്ത് അടക്കം ചിട്ടയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ഗ്രേഡിലേക്ക് എത്തിച്ചത്.
What's Your Reaction?






