കോഴിമലയില്‍ കാട്ടാന നാശം വിതച്ച കൃഷിയിടങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു
കോഴിമലയില്‍ കാട്ടാന നാശം വിതച്ച കൃഷിയിടങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു

ഇടുക്കി: കാഞ്ചിയാര്‍ കോഴിമലയില്‍ കാട്ടാന നാശം വിതച്ച കൃഷിയിടങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശനം നടത്തി. പന്തക്കാട്ട് ബേബി, തകിടിയേല്‍ ഷാജി , നിരപ്പേല്‍ പൊന്നമ്മ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് ഞായറാഴ്ച രാത്രി കാട്ടാന നാശം വിതച്ചത്. വന്യമൃഗ ശല്യം ഉണ്ടാകുമ്പോള്‍ സ്ഥലത്തെത്തി മടങ്ങുന്നതല്ലാതെ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് മറ്റൊരു നടപടിയും ഉണ്ടാകുന്നില്ലായെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ പറഞ്ഞു. അടുത്ത നാളുകളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. മുമ്പ് നിര്‍മിച്ച ട്രഞ്ച് ഉണ്ടെങ്കിലും അവ ഉപയോഗശൂന്യമായതോടെയാണ് വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. കൂടാതെ മറ്റ് ജില്ലകളില്‍ ഉള്ളവര്‍ മേഖലയില്‍ കെട്ടിച്ചിറയില്‍ സ്ഥലം വിലയ്ക്ക് വാങ്ങിയശേഷം ഇവിടം ശ്രദ്ധിക്കാത്ത സാഹചര്യമുണ്ട്. ഇതോടെ ഈ സ്ഥലങ്ങളില്‍ വലിയതോതില്‍ കാടുപടലങ്ങള്‍ വളരുകയും ആന അടക്കമുള്ള വന്യമൃഗങ്ങള്‍ ഈ സ്ഥലങ്ങളില്‍ തമ്പടിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട് എന്ന് പഞ്ചായത്തംഗം വി ആര്‍ ആനന്ദന്‍ പറയുന്നു. ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് കാട്ടാനകള്‍ ഇവിടേക്ക് എത്തുന്നത്. അടിയന്തരമായി വന്യമൃഗ ശല്യത്തിനെതിരെ പരിഹാരം കാണാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നും, വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






