വാഴവര സമൃദ്ധി എസ്എച്ച്ജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വാഴവര സമൃദ്ധി എസ്എച്ച്ജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഇടുക്കി: വാഴവര സമൃദ്ധി സ്വയംസഹായ സംഘം, വാഴവര ഗവ. എച്ച്എസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തി. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനംചെയ്തു. കാര്‍ഡിയോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. രക്ത, രക്തസമ്മര്‍ദ പരിശോധനകളും മരുന്നും സൗജന്യമായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ബെന്നി കുര്യന്‍, പ്രദീപ് ശ്രീധരന്‍, പി സി സുമേഷ്, ഷാജി അഗസ്റ്റിന്‍, ബെന്റോ പി ജോസഫ്, എബി ബിനോയി, ജോസ് പുരയിടം, എം പി സജീവ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

