കെ സലിംകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കെ സലിംകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Mar 21, 2026 - 12:44
 0
കെ സലിംകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ പീരുമേട് തഹസില്‍ദാര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും എസ് കെ ആനന്ദന്റെയും കെ ഐ രാജന്റെയും സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക വാഴൂര്‍ സോമന്റെ ഭാര്യ സിന്ധു സോമനില്‍നിന്ന് ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജന്‍, മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow