നരിയമ്പാറ ക്ഷേത്രത്തില്‍ മകരപ്പൊങ്കാല
നരിയമ്പാറ ക്ഷേത്രത്തില്‍ മകരപ്പൊങ്കാല

ഇടുക്കി: കട്ടപ്പന നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവി ക്ഷേത്രത്തില്‍ മകരപ്പൊങ്കാല ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഹരികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ജി എന്നിവര്‍ പൊങ്കാല അടുപ്പില്‍ തീപകര്‍ന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടന്നു. ചെയര്‍മാന്‍ ജെ. ജയകുമാര്‍, പ്രസിഡന്റ് ഹരികുമാര്‍ ഡി. പിള്ള കിഴക്കയില്‍, സെക്രട്ടറി മധുക്കുട്ടന്‍ പേരേക്കാട്ട്, ട്രഷറര്‍ ബാലു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






