കുമളിയിലെ താല്‍ക്കാലിക ശൗചാലയ നിര്‍മാണം തടഞ്ഞ് വനംവകുപ്പ്

കുമളിയിലെ താല്‍ക്കാലിക ശൗചാലയ നിര്‍മാണം തടഞ്ഞ് വനംവകുപ്പ്

Dec 22, 2025 - 11:09
 0
കുമളിയിലെ താല്‍ക്കാലിക ശൗചാലയ നിര്‍മാണം തടഞ്ഞ് വനംവകുപ്പ്
This is the title of the web page

ഇടുക്കി:  കുമളി ധര്‍മശാസ്താ ക്ഷേത്രത്തിനുസമീപം കലക്ടറുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് നിര്‍മിക്കുന്ന താല്‍ക്കാലിക ശൗചാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. മണ്ഡലകാലത്ത് വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കുമളിയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ക്ഷേത്രം അധികൃതരുടെ ആവശ്യപ്രകാരമാണ്  താല്‍ക്കാലിക ശൗചാലയം നിര്‍മിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് പഞ്ചായത്ത് സെക്രട്ടറി വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച നിര്‍മാണം ആരംഭിച്ചെങ്കിലും മണ്ണുമാന്തിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശൗചാലയ നിര്‍മാണത്തിന് വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. എന്നാല്‍  കലക്ടറുടെ ഉത്തരവും തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകളും കാരണമാണ് നിര്‍മാണം ആരംഭിച്ചതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കിലോമീറ്ററുകള്‍ നടന്നെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണ്ഡലകാലം പകുതിയിലേറെ പിന്നിട്ടിട്ടും വിവിധ ഭരണകൂടങ്ങള്‍ തമ്മിലുള്ള ഏകോപനക്കുറവ് ഭക്തരെ വലയ്ക്കുകയാണെന്നാണ് പരാതി. വിഷയത്തില്‍ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow