വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന്റെ പിന്നില്‍ കാറും ട്രാക്ടറും ഇടിച്ച് അപകടം
വണ്ടിപ്പെരിയാറില്‍ സ്‌കൂള്‍ ബസിന്റെ പിന്നില്‍ കാറും ട്രാക്ടറും ഇടിച്ച് അപകടം
ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ പോളിടെക്‌നിക് കോളേജിനുസമീപം സ്‌കൂള്‍ ബസില്‍ കാറും ട്രാക്ടറും ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ 8ഓടെയാണ് അപകടം. വിദ്യാര്‍ഥികളെ കയറ്റുന്നതിനായി ബസ് നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. ബസിന്റെ പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അമിത വേഗതയിലെത്തിയ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ബസിലേയ്ക്ക് ഇടിച്ചുകയറി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?