കൊച്ചറയില്‍ പൊലീസിനെ കൈയേറ്റം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചറയില്‍ പൊലീസിനെ കൈയേറ്റം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍

ഇടുക്കി: അനധികൃത മദ്യവില്‍പ്പന പിടികൂടാന്‍ എത്തിയ വണ്ടന്‍മേട് പൊലീസിനെ കൈയേറ്റം ചെയ്യുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത മൂന്നുപേരെ അറസ്റ്റ് ചെയ്തു. അണക്കര നെറ്റിത്തൊഴു പാലാക്കണ്ടം കൊച്ചുപറമ്പില്‍ പാനോസ് വര്‍ഗീസ്(31), സഹോദരന്‍ ജിബിന്‍ വര്‍ഗീസ്(26), പാലാക്കണ്ടം കാരയ്ക്കാകുഴിയില്‍ ജോമോന്‍ ചാക്കോ(33) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.
കൊച്ചറ ബെവ്കോ ഔട്ട്ലെറ്റിന് സമീപത്തെ കടയില്‍ വിദേശമദ്യം ചില്ലറയായി വില്‍ക്കുന്നുണ്ടെന്ന വിവരം അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. ചിലര്‍ മദ്യപിക്കുന്നത് കണ്ട് ചോദ്യംചെയ്ത പൊലീസിനെ പ്രതികള്‍ തടഞ്ഞു. വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഒരാളെ പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റിയെങ്കിലും മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ബലമായി പുറത്തിറക്കി. തുടര്‍ന്ന്, എസ്‌ഐ എബി പി മാത്യു, ഗ്രേഡ് എസ്‌ഐ കെ ജി പ്രകാശ്, സിപിഒ ശ്യാം മോഹന്‍ എന്നിവരെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ജീപ്പിന് കേടുപാട് വരുത്തുകയും ചെയ്തു. വിവരമറിയിച്ചതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






