വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Dec 25, 2023 - 00:07
Jul 8, 2024 - 00:09
 0
വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
This is the title of the web page

ഇടുക്കി: ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് വാഗമണ്ണില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. വിദേശികളും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പ്രതിദിനം എത്തുന്നത്. ടൂറിസം സീസണിന്റെ ആരംഭത്തില്‍ തന്നെ വാഗമണ്ണില്‍ തിരക്കേറിയിരുന്നു. ഡിസംബറിലെ കോടമഞ്ഞും തണുപ്പും വിനോദസഞ്ചാര കേന്ദ്രത്തിന്റെ മനോഹാരിതയും സന്ദര്‍ശകരുടെ മനം കവരുന്നു.


വിദേശികളും കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങളും റിസോര്‍ട്ടുകളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. വാഗമണ്ണിലെ വ്യാപാര സ്ഥാപനങ്ങളും വഴിയോര കച്ചവട കേന്ദ്രങ്ങളും പ്രതീക്ഷയോടെ സീസണെ വരവേല്‍ക്കുന്നത്.
ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനം ചില്ലുപാലവും മൊട്ടക്കുന്നും അഡ്വഞ്ചര്‍ പാര്‍ക്കുമാണ്. പുതുവത്സരത്തോടനുബന്ധിച്ച് തിരക്ക് വീണ്ടും വര്‍ധിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow