കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണശ്രമം: 2 പേര്‍ അറസ്റ്റില്‍

കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണശ്രമം: 2 പേര്‍ അറസ്റ്റില്‍

Mar 2, 2024 - 22:41
Jul 8, 2024 - 23:18
 0
കട്ടപ്പനയിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണശ്രമം: 2 പേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍(27), ഒപ്പമുണ്ടായിരുന്ന പുത്തന്‍പുരയ്ക്കല്‍ നിധീഷ്(രാജേഷ്- 31) എന്നിവരാണ് പിടിയിലായത്. കട്ടപ്പന ഓക്‌സീലിയം സ്‌കുളിന് സമീപമുള്ള വര്‍ക്ക്‌ഷോപ്പിലാണ് മോഷണശ്രമം. വര്‍ക്ക്‌ഷോപ്പ് ഉടമ വേലായുധന്റെ മകന്‍ പ്രവീണും സുഹൃത്ത് തോംസണും ശനിയാഴ്ച പുലര്‍ച്ചെ യാത്ര കഴിഞ്ഞ് വര്‍ക്ക്‌ഷോപ്പിന് സമീപമെത്തിയിരുന്നു. ഈസമയം വിഷ്ണുവും നിധീഷും ചേര്‍ന്ന് ഇരുമ്പ് സാധനങ്ങള്‍ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പ്രവീണും തോംസണും ചേര്‍ന്ന് തടഞ്ഞതോടെ ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായി. ഇതിനിടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരിക്കേറ്റു. ഇവരെ തള്ളിയിട്ട് ഓടിയ വിഷ്ണു മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പരിക്കേറ്റു. കാലിന് പൊട്ടല്‍ സംഭവിച്ച ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന എസ്എച്ച്ഒ: എന്‍. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow