പേഴുംകവല പാക്കനാര്‍കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം 26ന്
പേഴുംകവല പാക്കനാര്‍കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം 26ന്

ഇടുക്കി: ഹൈറേഞ്ചിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ കട്ടപ്പന പേഴുംകവല പാക്കനാര്‍ക്കാവ് ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവം 26ന് നടക്കും. പുലര്‍ച്ചെ 4ന് പള്ളിയുണര്‍ത്തല്‍, 4.05ന് നിര്‍മാല്യദര്‍ശനം, 6ന് മഹാഗണപതിഹോമം, 7ന് മഹാമൃത്യുഞ്ജയ ഹോമം, ശിവപൂജ, 7.30 മുതല്‍ ശിവപുരാണ പാരായണം, 10ന് കലശപൂജ, ഉച്ചയ്ക്ക് 12.30ന് കലശാഭിഷേകം, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, 7ന് സര്‍പ്പബലി, 7.30ന് അത്താഴപൂജ, 8ന് പൂമൂടല്‍, 9ന് ഭൈരവിപൂജ, രാത്രി 10ന് പടയണി പൂജ, 12ന് യാമപൂജ. 27ന് രാവിലെ 6മുതല്‍ പിതൃബലി തര്‍പ്പണം. ഉത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ 24ന് വൈകിട്ട് 6.30ന് നടക്കും. തന്ത്രി മഹാദേവന്‍ നമ്പൂതിരി, മേല്‍ശാന്തി അദ്വൈത് മന്നിക്കല്‍, ശാന്തിമാരായ സുബിന്‍ ബൈജു, അഭിലാഷ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. പ്രസിഡന്റ് മനോജ് കാഞ്ഞിരക്കാട്ട്, സെക്രട്ടറി ബിനു കുറ്റൂര്‍, വൈസ് പ്രസിഡന്റ് രാഹുല്‍ ചെമ്മരപ്പള്ളില്‍, ജോയിന്റ് സെക്രട്ടറി ശരത് പുളിക്കല്‍, കണ്‍വീനര്‍ മണി കായപ്ലാക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായ മനേഷ് പാറയില്‍, രാജേഷ് കുഞ്ചുവീട്ടില്‍, രക്ഷാധികാരി ടിജി എം രാജു എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ അദ്വൈത് മന്നിക്കല്‍, ബിനു കുറ്റൂര്‍, സജി കുറ്റൂര്‍, മനേഷ് പാറയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






