എകെജിസിടി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
എകെജിസിടി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് ജില്ലാ സമ്മേളനം മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുജിസിയുടെ പുതിയ കരട് നയരേഖ എത്ര മാത്രം വിദ്യാര്‍ഥി വിരുദ്ധവും അധ്യാപക വിരുദ്ധവും ആണെന്ന് ജോയ്സ് ജോര്‍ജ് വിശദീകരിച്ചു. ഫെഡറലിസത്തെ തകര്‍ക്കുന്ന യുജിസിയുടെ നയരേഖ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും യൂണിവേഴ്‌സിറ്റികള്‍ക്ക് ഫണ്ട് നല്‍കുന്ന സംസ്ഥാനങ്ങളെ നോക്കുകുത്തികളാക്കുന്നവയും ആണെന്നും അവ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എകെജിസിടി സംസ്ഥാന സെക്രട്ടറി ഡോ. എംഎസ് മുരളി, ജില്ലാ സെക്രട്ടറി അനൂപ് ജെ ആലക്കാപ്പള്ളി, സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണകുമാര്‍ എംവി, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സിഎസ് മഹേഷ് , കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ഷാജി മോന്‍ കെആര്‍., യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ് എന്നിവര്‍ സംസാരിച്ചു. മൂന്നാര്‍ ഗവ. കോളജിന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പ്രത്യേക അനുമോദനം നേടിക്കൊടുത്ത ത്രൈവ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും, എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ കൃഷ്ണാ അമല്‍ദേവിനെയും കട്ടപ്പന ഗവ. കോളേജില്‍ പുതുതായി ആരംഭിച്ച കോമേഴ്സ് റിസര്‍ച്ച് സെന്ററില്‍ റിസര്‍ച് ഗൈഡായി നിയമിതനായ ഡോ.ജോബിന്‍ സഹദേവനെയും,ഡോ.മിനിജ അബ്രാഹമിനെയും,മലയാളം റിസര്‍ച്ച് സെന്റില്‍ റിസര്‍ച്ച് ഗൈഡ് ആയി നിയമിതയായ ഡോ.രജനി വിഎന്‍നെയും അനുമോദിച്ചു.
What's Your Reaction?






