ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ പിടിയില്‍
ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: പുറ്റടി-കൊച്ചറ റോഡില്‍ മില്ലുംപടിക്ക് സമീപം ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. അണക്കര കടശ്ശിക്കടവ് സ്വദേശി ഇല്ലംവീട്ടില്‍ രമേശ് പി യാണ് അറസ്റ്റിലായത്. 8 ലിറ്റര്‍ മദ്യവും കടത്താനുപയോഗിച്ച വാഹനവും എക്‌സൈസ് സംഘം കസ്റ്റഡിലെടുത്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിനോദ് കെ അസി: എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജി രാധാകൃഷ്ണന്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷനേജ് കെ, നൗഷാദ് എം, ജോഷി വി ജെ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ എം എസ്, സോണി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






