ഹൈറേഞ്ചിന്റെ ആസ്വാദക മനസ് കീഴടക്കി 'മുച്ചീട്ട് കളിക്കാരന്റെ മകള്‍'
ഹൈറേഞ്ചിന്റെ ആസ്വാദക മനസ് കീഴടക്കി 'മുച്ചീട്ട് കളിക്കാരന്റെ മകള്‍'

ഇടുക്കി: തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സിന്റെ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍' നാടകം കട്ടപ്പനയില്‍ നിറഞ്ഞ സദസില്‍ അരങ്ങിലെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശ്‌സതമായ നോവലിന്റെ ദൃശ്യാവിഷ്‌കാരം ഹൈറേഞ്ചിലെ നാടകാസ്വാദകരുടെ മനസ് കീഴടക്കി. ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുത്തപ്പയും ആനവാരി രാമന്‍ നായരും പൊന്‍കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും പോക്കറുടെ മകള്‍ സൈനബയും അരങ്ങില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ മതിമറന്ന് ചിരിച്ചു. കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ അരങ്ങേറിയ നാടകം ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തി. അഭിനേതാക്കളുടെ പ്രകടനങ്ങള്‍ സദസിന്റെ പ്രശംസ പിടിച്ചുപറ്റി.
What's Your Reaction?






